പാലക്കാട് : മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി വൈശാഖ് റോയ് (25) ആണ് ജീവനൊടുക്കിയത്.
ഇടുക്കി തൊടുപുഴ സ്വദേശിയാണ് വൈശാഖ്. ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തൊടുപുഴയിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.
Comments