ദുബായ് : ലോകരാജ്യങ്ങളിലെ കാഴ്ചകൾ ഒരുമിച്ചെത്തുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിലേക്ക് വി.ഐ.പി ടിക്കറ്റുകൾ ഈ മാസം 24 മുതൽ ലഭിക്കും. വി.ഐ.പി എൻട്രി ടിക്കറ്റ്, മുൻഗണനയോടെ പാർക്കിങ് സൗകര്യം, വൻഡർ പാസുകൾ എന്നിവയടങ്ങുന്നതാണ് വി.ഐ.പി പാക്കുകൾ.
ഒക്ടോബർ 25ന് ആരംഭിക്കുന്ന സീസണിന്റെ ഈ ടിക്കറ്റുകൾ വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക് പ്രത്യേക കാഷ് പ്രൈസും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വി.ഐ.പി പാക്കിനുള്ളിൽ സ്വർണ നാണയം ഒളിപ്പിച്ചുവെക്കുകയും ഇത് ലഭിക്കുന്നയാൾക്ക് 27,000 ദർഹം കാഷ് പ്രൈസ് ലഭിക്കുകയുമാണ് ചെയ്യുക. വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക.
Comments