ദാമൻ -ദിയു; കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി ദാമൻ ദിയുവിലും നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരിച്ചടി. ദാദ്ര നഗർ ഹവേലി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ 15 പേർ ജെഡിയു ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ആർജെഡിയുമായി കൂട്ടുകൂടാൻ ജെഡിയുവും നിതീഷും തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കെന്നാണ് വിലയിരുത്തൽ.
ദാമൻ ദിയുവിൽ ജെഡിയു ഇനി അവശേഷിക്കുന്നില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കൂടിയായ
വിജയ രഹാത്കർ പറഞ്ഞു. ജെഡിയുവിന്റെ വഞ്ചനാ രാഷ്ട്രീയ നിലപാടുകളെ ഇവിടുത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ധർമേഷ് സിംഗ് ചൗഹാനെ സംസ്ഥാന വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്.
പുരി ഉൾപ്പെടെയുളള യൂണിറ്റുകളിലെ അംഗങ്ങളും ജെഡിയു ബന്ധം ഉപേക്ഷിച്ച് ബിജെപിക്ക് ഒപ്പം എത്തിയിരുന്നു. ഇതോടെ ദാമൻ ദിയു സ്റ്റേറ്റ് യൂണിറ്റും ഇപ്പോൾ ദേശീയതയ്ക്കൊപ്പം ആണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
Comments