അഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് പിടിയിൽ. ഗുജറാത്തിലെ കച്ച് തീരത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് 40 കിലോ ഹെറോയിനുമായി ബോട്ട് എത്തിയത്. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന പാക് പൗരന്മാരേയും പിടികൂടിയിട്ടുണ്ട്.
നേരത്തേയും പാകിസ്താനിൽ നിന്ന് ഗുജറാത്ത് തീരം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങൾ കോസ്റ്റ് ഗാർഡ് തടഞ്ഞിട്ടുണ്ട്. അൽ തയ്യസ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ആറ് പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ തീരത്തെത്തിച്ച ശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.
Comments