കണ്ണൂർ: കണ്ണൂർ ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയിൽ കറവപ്പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഞാലിൽ സ്വദേശിനി അനിതയുടെ പശുവിനാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ മുതൽ പശു അസ്വസ്ഥത കാണിച്ചിരുന്നു. പനിയാണെന്ന ധാരണയിൽ മരുന്ന് നൽകുന്നുണ്ടായിരുന്നു. എന്നാൽ അസ്വസ്ഥത കുറയാതെ വന്നതോടെ വീണ്ടും ഡോക്ടറെ കാണിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ പശുവിന് മരുന്ന് നൽകിയ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. പശുവിന്റെ അഞ്ച് മാസം പ്രായമായ കിടാവിന് പേവിഷബാധയ്‌ക്കുള്ള കുത്തിവയ്പ്പ് നൽകിയതിന് ശേഷം മാറ്റി നിർത്തി. രോഗം സ്ഥിരീകരിച്ച പശുവിനെ ദയാവധം നടത്താനാണ് തീരുമാനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതിന് ശേഷമായിരിക്കും നടപടി.
Comments