കണ്ണൂർ : കണ്ണൂർ പുന്നാട് സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി ഡിവൈഎഫ്‌ഐ നേതാവിന് ജോലി നൽകിയതിൽ പ്രതിഷേധം. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് ധർണ്ണ നടത്തി. ഡിവൈഎഫ്‌ഐ നേതാവിന് നിയമനം നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് സമരം ചെയ്യുന്നത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കാണ് പുന്നാട് സർവീസ് സഹകരണ ബാങ്ക്. കണ്ണൂർ ഡിസിസി സെക്രട്ടറിയാണ് ബാങ്ക് പ്രസിഡൻറ് പി കെ ജനാർദ്ദനൻ. ഇവിടെ കോഴ വാങ്ങിക്കൊണ്ട് ഡിവൈഎഫ്‌ഐ നേതാക്കൾക്ക് ജോലി കൊടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
Comments