മലപ്പുറം: പോത്തുകല്ലിൽ മദ്യലഹരിയിൽ ഭർത്താവ് 26 വയസ്സുകാരിയെ അടിച്ച് കൊന്നു. ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണിയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഭർത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
സുരേഷിന് വേറെയും രണ്ടു ഭാര്യമാരുണ്ട്. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വഴക്കിനിടെ സുരേഷ് തടിക്കഷണം കൊണ്ട് രമണിയുടെ തലയിൽ അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്തേറ്റ പ്രഹരമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
അടിയേറ്റ് രമണി നിശ്ചലയായതോടെ സുരേഷ് തന്നെയാണ് അടുത്തുള്ള വീട്ടിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.
Comments