തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിക്കാൻ മൃഗസംരക്ഷണ വകുപ്പ്. ഇതിന് മുന്നോടിയായി ഇന്ന് വകുപ്പ് യോഗം ചേരും. മന്ത്രി ചിഞ്ചു റാണിയുടെ അദ്ധ്യക്ഷതയിലാകും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുക.
വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവയാകും പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുക. തെരുവ് നായക്കളെ ഫലപ്രദമായി നിയന്ത്രിക്കേണ്ട കാര്യവും യോഗത്തിൽ ചർച്ചയാകും. തദ്ദേശ- മൃഗ സംരക്ഷണ വകുപ്പുകൾ ചേർന്നാണ് പേ വിഷ പ്രതിരോധം, തെരുവ് നായ നിയന്ത്രണം എന്നിവ നടപ്പിലാക്കേണ്ടത്.
അതേസമയം ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. എബിസി പദ്ധതി പുന:രാരംഭിക്കുന്നത് സംബന്ധിച്ചാകും ഇന്നത്തെ യോഗം ചർച്ച ചെയ്യുക. തെരുവ് നായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.
Comments