ന്യൂഡൽഹി: പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്ക് കീഴിൽ 1.22 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. രണ്ട് റോഡ്, നാല് പെട്രോളിയം, ആറ് റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി ഗതി ശക്തിക്ക് കീഴിൽ അംഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്. ബാൽമർ ലോവ്‌റി(വിശാഖപട്ടണം പോർട്ട് ലോജിസ്റ്റിക്‌സ് പാർക്ക് ലിമിറ്റഡ്) വിപിഎൽപി പ്രോജക്റ്റ്, ഐഒസി എടിഎഫ് പൈപ്പ്‌ലൈൻ പദ്ധതി എന്നിവയും പിഎം ഗതി ശക്തി സ്‌കീമിന് കീഴിൽ അംഗീകരിച്ചിട്ടുണ്ട്.
Projects worth Rs 1.22 lac crores get approval under PM GATI SHAKTI SCHEME
VPLP Project of Balmer Lawrie gets approval (Vishakhapatnam Port Logistics Park Ltd)
2 Road, 4 Petroleum, 6 Rail Infra project get approval
IOC ATF Pipeline project gets approval
Via @RoyLakshman
— Yatin Mota (@YatinMota) September 15, 2022
ഈ വർഷം ജൂണിൽ, സ്റ്റീൽ മന്ത്രാലയം 38 വൻകിട പദ്ധതികൾ കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രി ഗതി ശക്തിക്ക് കീഴിൽ മൾട്ടിമോഡൽ കണക്റ്റിവിറ്റിയും പാലം ഉൾപ്പൈടെയുളള അടിസ്ഥാന സൗകര്യ ങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ 2021 ഒക്ടോബർ 13ന് ആണ് തുടക്കം കുറിച്ചത്. പദ്ധതികളുടെ ഏകോപിത ആസൂത്രണത്തിനും നിർവഹണത്തിനുമായി 16 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിലവിലുള്ളതും ആസൂത്രിതവുമായ എല്ലാ അടിസ്ഥാന സൗകര്യ സംരംഭങ്ങളും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ പോർട്ടൽ വിഭാവനം ചെയ്തു.
റെയിൽവേ, റോഡുകൾ, ഹൈവേകൾ, പെട്രോളിയം, ഗ്യാസ്, വൈദ്യുതി, ടെലികോം, ഷിപ്പിംഗ്, ഏവിയേഷൻ എന്നിവയുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ വകുപ്പുകൾ ഇതിന്റെ ഭാഗമാണ്. വികസനപ്രവർത്തനങ്ങളിൽ ബ്യൂറോക്രാറ്റിക് കുരുക്കുകൾ അവസാനിപ്പിക്കാനും അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുമ്പോൾ മന്ത്രാലയങ്ങൾ തമ്മിലുള്ള തർക്കം ഒഴിവാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
Comments