കൊല്ലം : ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ രാജ്യത്ത് മറ്റൊരു യാത്ര നടത്തുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം മുതൽ കിഴക്കേ അറ്റം വരെയാണ് പദയാത്ര നടത്തുക. പാർട്ടി നേതാവ് ജയറാം രമേശ് കൊല്ലത്ത് വെച്ചാണ് ഇക്കാര്യം പറഞ്ഞത്. കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീണ്ടു നിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് അടുത്ത യാത്രയുടെ പ്രഖ്യാപനം നടത്തുന്നത്.
ഗുജറാത്ത് മുതൽ അരുണാചൽ വരെയാണ് കോൺഗ്രസിന്റെ അടുത്ത യാത്ര. അടുത്ത വർഷം ആദ്യമായിരിക്കും പാർട്ടിയുടെ യാത്ര. ഭാരത് ജോഡോ യാത്രയുടെ വിജയത്തോടെ അടുത്ത വർഷം മറ്റൊരു യാത്രം കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. 2023 ൽ ഗുജറാത്തിലെ പോർബന്തറിൽ നിന്ന് അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡിലേക്കാണ് യാത്ര.
3,570 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനട ജാഥ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്ന് പോകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 117 പാർട്ടി നേതാക്കൾക്കൊപ്പമാണ് യാത്ര. ഇത് പാർട്ടിയുടെ ശക്തിയും സ്വാധീനവും വർദ്ധിപ്പിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Comments