തൃശൂർ : തൃശൂർ ദേശീയ പാതയിൽ അപകടത്തിൽ പെട്ട് രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരക്കുന്ന ട്രെയ്ലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണാണ് അപകടം. അകലാട് സ്വദേശികളായ മുഹമ്മ ദ് അലി ഹാജി, ഷാജി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. അകലാട് സ്കൂളിന് സമീപമെത്തിയപ്പോൾ ട്രെയ്ലർ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം നടന്നയുടൻ ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങിയോടി.
നാട്ടുകാരും പോലീസുമെത്തിയാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്ത്. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ലോറിയിലുണ്ടായിരുന്ന മൊത്തം ലോഡും റോഡിലേക്ക് വീണു. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ലോഡ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.
Comments