ന്യൂഡൽഹി: ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഗൗതം അദാനി. ആമസോൺ മേധാവി ജെഫ് ബെസോസിനെയും, ലൂയിസ് വിറ്റന്റെ ബെർണാഡ് അർനോൾട്ടിനെയും മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. ഫോർബ്‌സിന്റെ പുതിയ പട്ടികയിലാണ് ഗൗതം അദാനിയുടെ നേട്ടം. കണക്കുകൾ പ്രകാരം 154.7 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഗൗതം അദാനിക്കുള്ളത്.
സ്‌പേസ് എക്‌സ് സ്ഥാപകൻ എലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ മാസവും അർനോൾട്ടിനെ പിന്തള്ളി ഗൗതം അദാനി മൂന്നാം സ്ഥാനം നേടിയിരുന്നു. നിലവിൽ അർനോൾട്ട് മൂന്നാം സ്ഥാനത്തും, ജെഫ് ബെസോസ് നാലാം സ്ഥാനത്തുമാണ് ഉള്ളത്. 153.5 ബില്യൺ ഡോളറാണ് അർനോൾട്ടിന്റെ ആസ്തി. 149.7 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ മുകേഷ് അംബാനിയ്‌ക്ക് 92 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് അംബാനി. അദാനി പോർട്‌സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയുടെയെല്ലാം ഉടമസ്ഥാവകാശം അദാനിക്കാണ്. വൈകാതെ ടെലികോം മേഖലയിലേക്കും കടക്കാനൊരുങ്ങുകയാണ് അദ്ദേഹം.
Comments