ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. റിപ്പബ്ലിക് മീഡിയ നെറ്റ്വർക്കിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന റിപ്പബ്ലിക് ഭാരത് ഉച്ചകോടി ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ദുർബല രാഷ്ട്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പുതിയ തന്ത്രങ്ങൾ നടപ്പാക്കുന്നതോടെ രാജ്യത്തിന് സാമ്പത്തിക വികസനം കൈവരിക്കാനാകുമെന്ന് രാജ്നാഥ് സിംഗ് സൂചിപ്പിച്ചു. സ്വതന്ത്ര്യ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നെന്നും എന്നാൽ ഇപ്പോൾ വൻ മുന്നേറ്റമാണ് സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
യുകെയെ മറികടന്ന് ഇന്ത്യയ്ക്ക് ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നാകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments