കൊലയാളികളെ പിടികൂടുന്നതിനായി പുതിയ തന്ത്രം പരീക്ഷിച്ച് ഓസ്ട്രേലിയൻ ഗവേഷകർ.സ്യൂട്ട്കേസുകളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച് അവയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയാണ് ലക്ഷ്യം.ഇതു വഴി കൊലപാതക സംഭവങ്ങൾ പുനർനിർമ്മിക്കാൻ അന്വേഷകരെ സഹായിക്കും.
എഴുപതോളം മൃഗങ്ങളുടെ ജീർണാവശിഷ്ടങ്ങളാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകർ സ്യൂട്ട്കേസുകളിൽ അഴുകാൻ വെച്ചിരിക്കുന്നത്. ചത്ത പന്നികുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ കഴിഞ്ഞ ഒരു മാസമായി പഠന വിധേയമായി സൂക്ഷിച്ചിരിക്കുകയാണ്. സ്യൂട്ട്കേസുകളുടെ അകത്തും പുറത്തും ശരീരത്തിലെ താപനിലയിലും ഈർപ്പത്തിലും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. അവ അളക്കുകയും താരതമ്യം ചെയ്യുകയും ചെയ്യും.
ഫോറൻസിക് പരിശോധനകൾ വഴി മൃതദേഹത്തിന്റെ കാലപഴക്കവും മരണ സമയവും കണക്കാക്കുന്നതിൽ പരീക്ഷണങ്ങൾ സഹായിക്കുകയും കുറ്റവാളികളെ പിടികൂടാൻ സാധിക്കുമെന്നും മർഡോക്ക് സർവകലാശാലയിലെ ഫോറൻസിക് ബയോളജിസ്റ്റ് പൗല മാഗ്നി പറഞ്ഞു.
Comments