കൊല്ലം: കൊല്ലം ചിതറയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റു. ചിതറ ഗവ: എൽ.പി.എസ് വിദ്യാർത്ഥിയായ അഫ്സലിനാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ പതിനൊന്നെരയോടെ കുട്ടി ശുചിമുറിയിൽ പോയപ്പോഴാണ് പാമ്പുകടിയേറ്റത്. സ്കൂൾ അധികൃതർ വിവരം മറച്ചു വെയ്ക്കാൻ ശ്രമിച്ചെങ്കിലും സഹപാഠികൾ രക്ഷിതാക്കളോടു പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു.
കുട്ടി ഇപ്പോൾ എസ്.എ.റ്റി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.സംഭവം വിവാദമായതോടെ സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിതെളിച്ച് മാലിന്യങ്ങൾ തീയിട്ട് വൃത്തിയാക്കിയതായാണ് വിവരം.
Comments