ന്യൂഡൽഹി: ലാവലിൻ കേസ് ചൊവ്വാഴ്ചത്തെ പട്ടികയിൽ ഉൾപെടുത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ്റ്റിന്റെ ബെഞ്ചാണ് കേസ് ലിസ്റ്റ് ചെയ്തത്. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജിയിലാണ് ചൊവ്വാഴ്ച വാദം കേൾക്കുക.
ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങൾക്ക് ശേഷമാകും ഹർജി പരിഗണിക്കുക.ഭരണഘടനാ ബെഞ്ചിന്റെ സിറ്റിംഗ് കാരണം കഴിഞ്ഞ 13 ൽ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കാൻ ,സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ,ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയാണ് ലാവ്‌ലിൻ കേസിൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സിബിഐയുടെ വാദം.
Comments