ന്യൂഡൽഹി: പിറന്നാൾ ആഘോഷം ബിജെപി വിപുലമായി ആഘോഷിക്കുമ്പോൾ പതിവുപോലെ തിരക്കിട്ട ജോലികളിലാണ് പ്രധാനമന്ത്രി. ഇന്ന് നാല് പ്രധാന പരിപാടികളിലാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്. ഇതിൽ മദ്ധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ ചീറ്റ പുലികളെ തുറന്നു വിടുന്നത് മുതലുള്ള വിവിധ പരിപാടികളിൽ അദ്ദേഹം ഇന്ന് പങ്കെടുക്കും.
എല്ലാ ദിവസത്തെയും പോലെ പ്രധാന സേവകൻ രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്ന തിരക്കിൽ ഏർപ്പെടുമ്പോൾ ബിജെപി വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം നടത്താൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ചരിത്ര ദിവസമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നിരവധി പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്.
രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങൾ നടത്താനും ജനോപകാര പരിപാടികൾ സംഘടിപ്പിക്കാനും പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് 21 ദിവസം കൊണ്ട് കൊറോണ വാക്സിനേഷനിൽ റെക്കോർഡ് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതയാത്രയെ കോർത്തിണക്കി തയ്യാറാക്കിയ പ്രദർശിനി പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യും. സമാനമായ പ്രദർശിനികൾ മറ്റു സംസ്ഥാങ്ങളിലും സംഘടിപ്പിക്കും.
രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി സേവാ പഖ്വാട എന്ന പേരിൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കാനൊരുങ്ങന്നത്. സേവന പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പ്, ആരോഗ്യ ക്യാമ്പ്, വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തും. 2025 ഓടെ ടി ബി രഹിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് നേതൃത്വം നൽകും. ഇതിനായി ഓരോ പ്രവർത്തകരും ഒരു രോഗിയെ ദത്തെടുക്കുകയും അവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ പരിശോധന നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സ്വച്ഛ് ഭാരത് അഭിയാന്റെ പേരിൽ രാജ്യത്തുടനീളം ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. 10 ലക്ഷം പീപ്പൽ മരങ്ങൾ നട്ടു പിടിപ്പിക്കാനാണ് തീരുമാനം. കൂടാതെ നമോ ആപ്പ് വഴി പ്രധാനമന്ത്രിക്ക് ജന്മദിനസന്ദേശം അയക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും വിർച്വൽ എക്സിബിഷൻ സങ്കടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
Comments