ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. തമിഴാനാട് മഹാബലിപുരത്താണ് സംഭവം. ചെങ്കൽപേട്ട് ജില്ലയിൽ അനാഥാലയം നടത്തിയിരുന്ന ചാർളി(58)യാണ് അറസ്റ്റിലായത്.
ഇയാളുടെ അനാഥാലയത്തിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാർളി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇതറിഞ്ഞതോടെ ചാർളി മുങ്ങുകയായിരുന്നു.
ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ വിശ്വസിപ്പിച്ചു. തുടർന്ന് രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിൽ കൊണ്ടാക്കി. പ്രസവ ശേഷം കൊണ്ടു പോകാമെന്നായിരുന്നു പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പുരോഹിതൻ തിരികെ വന്നില്ല. ഫോണിൽ ബന്ധപ്പെടാനും സാധിക്കാത്തതിനെ തുടർന്ന് മഹാബലിപുരം പോലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഇയാൾ അനാഥാലയത്തിലുള്ള
മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
Comments