കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായ വേദിയിൽ ഇരിപ്പടം നൽകാത്തതിനെ തുടർന്ന് നിലത്തിരുന്ന് പ്രതിഷേധിച്ച് എംപി കെ.മുരളീധരൻ. കരുനാഗപ്പള്ളിയിലെ സമാപന ചടങ്ങിലാണ് മുരളീധരൻ നിലനിരുന്ന് സംഘാടകരോട് അമർഷം പ്രകടിപ്പിച്ചത്.
നടക്കാത്തവരെല്ലാം വേദിയിലുണ്ടെന്നും നടക്കുന്നവർ മുഴുവൻ പുറത്താണെന്നുമാണ് കെ.മുരളീധരൻ പ്രതികരിച്ചത്. വേദിയിൽ മുഴുവൻ യാത്രയിൽ നടക്കാത്തവർ തിക്കിതിരക്കുകയാണ്. അതിനാൽ താനിനി മുഴുവൻ നിലത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേജിൽ കയറില്ല എന്നു മാത്രമാണ് തീരുമാനം. രാഹുൽ ഗാന്ധിക്കൊപ്പം കേരളാ അതിർത്തിവരെ താൻ നടക്കുമെന്നും മുരളീധരൻ പറയുന്നു. കേരളാ തമിഴ്നാട് അതിർത്തിയായ പാറശ്ശാല മുതൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം മുരളീധരൻ നടക്കുന്നു. എന്നാൽ ഇതുവരെ ഒരു വേദികളിളും അദ്ദേഹത്തിന് ഇരിപ്പിടം ലഭിച്ചിരുന്നില്ല.
Comments