പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേറിട്ട ജന്മദിനാശംസ നേർന്ന് കവറത്തി അറ്റോൾ സ്ക്യൂബാ ഡൈവ് ടിം. ലക്ഷദ്വീപ് കടലിനടിൽ നിന്നുമാണ് നരേന്ദ്രമോദിയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്. 14 മീറ്റർ ആഴത്തിൽ മനോഹരമായ സമുദ്ര കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് കവറത്തി അറ്റോൾ സ്ക്യൂബാ ഡൈവ് ടിം ഭാരതത്തിന്റെ പ്രധാന സേവകനോടുള്ള സ്നേഹം അറിയിച്ചത്. ‘ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് പ്രിയ മോദിജിക്ക് ജന്മദിനാശംസകൾ’ എന്ന ബാനർ അനാവരണം ചെയ്താണ് ഡൈവിംഗ് ടീം അംഗങ്ങൾ ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
കവറത്തി അറ്റോൾ സ്ക്യൂബാ ഡൈവ് ടീമിന്റെ വീഡിയോ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കുവെച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ബിജെപി സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദിവ്യാംഗർക്ക് കൃത്രിമ അവയവങ്ങളുടെ വിതരണം, യുവമോർച്ച രക്തദാന ക്യാമ്പുകൾ, ജലാശയങ്ങളുടെ ശുചീകരണം, കൊറോണ വാക്സിനേഷൻ ക്യാമ്പുകൾ, സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പുകൾ, ജലസംരക്ഷണ ക്യാമ്പയിൻ എന്നിങ്ങനെയുള്ള പരിപാടികൾ നടത്താനാണ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്.
ഇത് കൂടാതെ സെമിനാറുകളും, ജില്ലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ പറ്റിയുള്ള പ്രദർശനങ്ങളും, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ പ്രധാനമന്ത്രിക്ക് ആശംസകൾ അയക്കുന്ന പരിപാടികളും, കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രചാരണവും നടത്തും.
Comments