മുമ്പ് ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തീർണ്ണം 4.90 ശതമാനം ആയിരുന്നെങ്കിൽ 2014 മുതൽ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തീർണ്ണം 5.03 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. ഇതിന്റെ അർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്നതാണ്. 2014-ൽ രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളുടെ എണ്ണം 740 ആയിരുന്നെങ്കിൽ 2022-ൽ അത് 981 ആയി ഉയർന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വനവും മരങ്ങളും 16,000 ചതുരശ്ര കിലോമീറ്റർ വർദ്ധിച്ചു. വനവിസ്തൃതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.
കമ്മ്യൂണിറ്റി റിസർവുകളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 43-ൽ നിന്നും 2019-ൽ കമ്മ്യൂണിറ്റി റിസർവുകൾ 100-ലധികമായി ഉയർന്നിരിക്കുന്നു. കടുവ സംരക്ഷണത്തിന്റെ കാര്യത്തിൽ, 18 സംസ്ഥാനങ്ങളിലായി 75,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 52 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ആഗോള തലത്തിലെ ഏകദേശം 75 ശതമാനം കാട്ടു കടുവകളും ഇന്ത്യയിലാണുളളത്. 2022 എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെങ്കിലും അതിലും നാല് വർഷം മുമ്പ്, 2018-ൽ തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു.
2014-ൽ 2226 ആയിരുന്നു കടുവകളുടെ എണ്ണമെങ്കിൽ 2018-ൽ 2967 ആയി ഉയർന്നു. കടുവ സംരക്ഷണത്തിനുള്ള ബജറ്റ് വിഹിതം 2014-ൽ 185 കോടി രൂപയിൽ നിന്ന് 2022-ൽ 300 കോടി രൂപയായി മോദി സർക്കാർ വർദ്ധിപ്പിച്ചു. ഏഷ്യൻ സിംഹങ്ങളുടെ എണ്ണത്തിലും ക്രമാനുഗതമായ വർദ്ധനവ് കാണിക്കുന്നുണ്ട്. 2015-ൽ 523 സിംഹങ്ങൾ ഉണ്ടായിരുന്നിടത്ത് നിന്ന് ഇപ്പോൾ ഇന്ത്യയിൽ 674 സിംഹങ്ങളുണ്ട്. കൂടാതെ, 2014-ലെ കണക്കനുസരിച്ച് 7,910 പുള്ളിപ്പുലികളാണ് രാജ്യത്തുണ്ടായിരുന്നതെങ്കിൽ ഇന്ത്യയിൽ ഇപ്പോൾ 12,852 പുള്ളിപ്പുലികളുണ്ട്. ഏകദേശം 60 ശതമാനത്തോളം വർദ്ധനവ് പുള്ളിപ്പുലികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്.
Comments