കൊച്ചി: ഫെഡറൽ ബാങ്കിന്റെ പുതിയ പരസ്യം വൈറലാവുന്നു. സമൂഹമാദ്ധ്യമങ്ങളും ട്രോൾ പേജുകളും ഏറ്റെടുത്ത പരസ്യം ആരെയൊക്കയോ ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് ട്രോളൻമാർ ചൂണ്ടിക്കാണിക്കുന്നത്.
‘എത്തിയോ? വാ… ഒരു ചായ കുടിച്ചിട്ടു പോകാം’ എന്നാണ് ഫെഡറൽ ബാങ്കിന്റെ പരസ്യ ബോർഡിലെ വാചകം. പരസ്യ ബോർഡിൽ പലഹാരങ്ങൾ നിറച്ച ചായക്കടയിലെ അലമാരയും ഉണ്ട്. ഈ പരസ്യമാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിക്കാനായി നിരവധി പേരാണ് ബാങ്കിന്റെ പരസ്യവും കൂടെ ചേർക്കുന്നത്.ഫെഡറൽ ബാങ്കുവരെ ട്രോളി തുടങ്ങിയെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിനൊപ്പം പങ്കുവെക്കുന്ന കുറിപ്പുകൾ.
ഫെഡറൽ ബാങ്ക് പൊളിയാണ്. ഫോട്ടോ.. ക്യപ്ഷൻ എന്നിവയ്‌ക്ക് പലഹാര യാത്രയുമായി ഒരു ബന്ധവുമില്ലെന്ന തരത്തിലാണ് ട്രോളുകൾ വ്യാപകമാകുന്നത്. ബിജെപിക്കെതിരെ ആഞ്ഞടിക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച യാത്രയിൽ പലഹാരതീറ്റയല്ലാതെ യാതൊന്നും നടക്കുന്നില്ലെന്ന് എല്ലാവർക്കും മനസിലായി തുടങ്ങിയെന്നാണ് മറ്റൊരാൾ പങ്കുവെച്ച അഭിപ്രായം. എതായാലും പലഹായാത്രയെ ആണോ ഭാരത് ജോഡോ യാത്രയയെ ആണോ ഉദ്ദേശിച്ചത് എന്നൊക്കെ വരും ദിവസങ്ങളിൽ മനസിലാക്കാമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചില വിരുതന്മാരുടെ നിരീക്ഷണം.
Comments