ജനം ടിവി ഒരുക്കുന്ന ഓണവിരുന്ന് ‘കാത്ത് കാത്തൊരു പൊന്നോണം‘ നാളെ ദുബായിലെ അൽനാസർ ലെഷർലാന്റിൽ അരങ്ങേറും. യുഎഇയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ എഫ്ഒഐയുടെ ആഭിമുഖ്യത്തിലാണ് പരിപാടി ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ ഉണ്ണിമേനോന്റേയും ചലച്ചിത്രതാരം ശ്രുതി ലക്ഷ്മിയുടേയും നേതൃത്വത്തിലുള്ള കലാവിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടും. ഞായറാഴ്ച വൈകീട്ട് 6. 30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ചിരിവിരുന്നൊരുക്കുന്നത് അസീസ് നെടുമങ്ങാട് , ഉല്ലാസ് പന്തളം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് .ഗായിക സംഗീത പ്രഭു , നാടൻ പാട്ട് ശീലുകളിലൂടെ പ്രശസ്തയായ കലാകാരി പ്രസീദ ചാലക്കുടി, റിയാലിറ്റി ഷോകളിലൂടെ സംഗീതാസ്വാദകർ നെഞ്ചേറ്റിയ വൈഷ്ണവ് ഗിരീഷ്, അനാമിക പി എസ് തുടങ്ങിയവരും പ്രകടനങ്ങളുമായി എത്തും.
വിവിധ ഭാഗങ്ങളിൽ നിന്നും 3000 ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരിക്ക് ശേഷമെത്തിയ പൊന്നോണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഐസിഎൽ ഫിൻകോർപ്പ്, വെൽത്ത് ഐ സെവൻ സ്റ്റാർ, പിട്ടാപ്പിള്ളിയിൽ ഏജൻസീസ്, ബൈജൂസ് ലേണിംഗ് ആപ്പ്, ആർക്കെയ്സ് സ്റ്റഡീ എബ്രോഡ്, ഭവൻസ് മിഡിൽ ഈസ്റ്റ്, അമൃത് വേണി, അക്ബർ ട്രാവൽസ്, പുനർജിത് ഓജസ് ക്യാപ്സ്യൂൾസ് , മസ്റ്റാർഡ് റെസ്റ്റോറന്റ്, ഔ റിവോയെർ റിസോർട്സ് പാലക്കാട് എന്നിവരാണ് പരിപാടിയുടെ പ്രായോജകർ. സിനിബ്ലിറ്റ്സ് ഐഎം എച്ച് ഡി ടിവി, ഭാരത് ടുഡേ ടിവി, യുബിഎൽ ടിവി, തമിഴ് എഫ്എം 89.4 , ഖുഷി റേഡിയോ , റേഡിയോ ഏഷ്യ എന്നിവരാണ് പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
Comments