വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി വാരണാസിയിലെ ബിജെപി പ്രവർത്തകർ.വാരണാസി സൗത്ത് എംഎൽഎ നീലകണ്ഠ് തിവാരി പ്രവർത്തകർക്കൊപ്പം 51 ലിറ്റർ പാലും കുങ്കുമവും ഉപയോഗിച്ച് ക്ഷേത്രത്തിൽ ദുഗ്ധാഭിഷേകം നടത്തി. മധുര പലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്താണ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.
‘നമാമി ഗംഗേ’യുടെ പ്രവർത്തകർ നമോ ഘട്ടിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ഗിലാത് ബസാറിലെ മനോകാംന സിദ്ധ ഹനുമാൻ മന്ദിറിൽ തുടർച്ചയായി രാമായണ പരായണം നടത്തി. തുടർന്ന് ലഡ്ഡൂ ഉപയോഗിച്ച് നിർമ്മിച്ച കേക്ക് മുറിക്കുകയും ചെയ്തു. 72 കിലോ ഭാരമുള്ള കേക്കാണ് മുറിച്ചത്.
ഷഹീദ് ഉദ്യാനിൽ മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 19 വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ലോക്സഭ മണ്ഡലമാണ് വാരണാസി.
Comments