പത്തനംതിട്ട: യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് സന്തോഷിന്റെ ആക്രമണത്തിൽ യുവതിയുടെ കൈപ്പത്തി അറ്റുപോയി. വിദ്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് വിജയനേയും സന്തോഷ് വെട്ടി പരിക്കേൽപ്പിച്ചു.
ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യയുടെ രണ്ട് കൈകൾക്കും ആഴത്തിൽ മുറിവുണ്ട്. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
വിദ്യയെ ആക്രമിച്ചതിന് പിന്നാലെ പ്രതി സന്തോഷ് ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments