പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തർ അപകടത്തിൽപ്പെട്ടു. ഭക്തർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഒരു കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്ക് ഏറ്റു. എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരുമണിക്കാണ് അപകടം നടന്നത്.
Comments