ഹൈദരാബാദ് : പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രങ്ങളും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലും ആന്ധ്രാപ്രദേശിലെ കുർണൂൽ, ഗുണ്ടൂർ, കടപ്പ, നെല്ലൂർ ജില്ലകളിലുമാണ് പരിശോധന നടത്തുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഭവത്തിൽ അബ്ദുൾ ഖാദറിനും മറ്റ് 26 പേർക്കുമെതിരെ നിസാമാബാദ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഓഗസ്റ്റ് 26 ന് ഹൈദരാബാദിലെ എൻഐഎ പോലീസ് കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ 23 എൻഐഎ സംഘങ്ങൾ റെയ്ഡ് നടത്തുന്നുണ്ട്. കേസിലെ പ്രതികളുടെ സ്വത്ത് വിവരങ്ങളും അന്വേഷിച്ചുവരികയാണ്. അബ്ദുൾ ഖാദറിന് പോപ്പുലർ ഫ്രണ്ട് ആറ് ലക്ഷം രൂപ നൽകിയാണ് വീടിന്റെ ഒരു ഭാഗം നിർമ്മിച്ചതെന്ന് തെലങ്കാന പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. നിയമ ബോധവൽക്കരണ ക്ലാസിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നടത്താൻ ഈ സ്ഥലം ഉപയോഗിക്കുന്നു. പിഎഫ്‌ഐ കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന 27 പേർ സംസ്ഥാനങ്ങളിൽ വർഗീയ കലാപം ആളിക്കത്തിക്കാൻ ആസൂത്രണം ചെയ്തതായും എൻഐഎ പറഞ്ഞു.
അതിനിടെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ യൂനുസ് അഹമ്മദിന്റെ വീട്ടിൽ പരിശോധന നടത്തിയ എൻഐഎ സംഘത്തിന്, നേരെ പിഎഫ്‌ഐ നേതാക്കളും പ്രവർത്തകരും പ്രതിഷേധം നടത്തി. ബുച്ചിറെഡ്ഡിപാലയിൽ ഇലിയാസ് എന്നയാളുടെ വസതിയിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് നിരവധി രേഖകളും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും.
Comments