തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുമായി പിടി ഉഷ എംപി. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനത്തിനോടനുബന്ധിച്ച് ഗുരുവായൂരിൽ 72 പാക്കറ്റ് വെണ്ണ നിവേദ്യമാണ് പിടി ഉഷ കഴിപ്പിച്ചത്. ഇന്നലെ രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് താരം ക്ഷേത്രദർശനം നടത്തിയത്.
തുടർന്ന് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസ കാർഡുകൾ അയക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഹെഡ് പോസ്റ്റോഫീസിലെത്തി ജീവനക്കാർക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കൈ അനീഷ് കുമാർ പിടി ഉഷയെ പൊന്നാടയണിയിച്ചു.
കഴിഞ്ഞ ജൂലൈ 20 നാണ് പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. കായിക താരം എന്ന നിലയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്
Comments