തിരുവനന്തപുരം: ഗവർണറെ കടന്നാക്രമിക്കുന്നത് തുടർന്ന് എൽഡിഎഫ്. ഒരു ആവശ്യവുമില്ലാത്ത പദവിയാണ് ഗവർണർ പദവിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനം. ഇപ്പോൾ ഈ പദവിയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണറുടെ ഇടപെടൽ ജനാധിപത്യത്തിന് അപമാനമാണ്. പുതിയ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. കത്ത് പുറത്ത് വിടും എന്ന് പറഞ്ഞാണ് ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കൊറേ കാലമായി ഇത് സഹിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം കണ്ണൂരിലെ വധശ്രമത്തിലെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ നാളെ പുറത്ത് വിടുമെന്ന് ഗവർണർ വ്യക്തമാക്കി.തനിക്കെതിരായ വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രി നിർദ്ദേശിച്ചതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. ചരിത്ര കോൺഗ്രസിൽ നടന്ന ആക്രമണത്തിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലമാണെന്നാണ് ഗവർണറുടെ ആരോപണം. ഇതിന് തെളിവായി നാളെ വീഡിയോ പുറത്ത് വിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments