കീവ്: റഷ്യൻ മിസൈലാക്രമണം നടക്കാത്ത മേഖലയിൽ ആകാശത്ത് വിചിത്ര വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നതിന്റെ ഭീതിയിലാണ് നഗരവാസികൾ. കീവ് നഗരത്തിന് മുകളിലാണ് പകൽ സമയത്ത് പറക്കും തളിക പോലുള്ള വസ്തുക്കൾ കാണപ്പെടുന്നത്. റഷ്യയുടെ സൈനിക തന്ത്രമാണോ എന്ന സംശയമാണ് യുക്രെയ്ൻ സൈന്യം ഉയർത്തുന്നത്. അതിവേഗം സഞ്ചരി ക്കുന്ന തളിക പോലുള്ള വസ്തുക്കളെ അമേരിക്കയുടെ നാവിക സേനാ ഉപഗ്രങ്ങളും റഡാറുക ളുമാണ് കണ്ടെത്തിയത്. പറക്കുന്ന വസ്തുക്കളുടെ ചിത്രങ്ങളും യുക്രെയ്ൻ പുറത്തുവിട്ടു.
യുക്രെയ്‌ന്റെ കീവിലേയും വിനാർവികാ എന്നീ ബഹിരാകാശ നിലയങ്ങളിൽ നിന്നും 120 കിലോമീറ്ററുകൾ മാറിയാണ് പറക്കുന്ന വസ്തുക്കൾ ക്യാമറാ കണ്ണുകളിൽ പതിഞ്ഞത്. ഇവയുടെ സ്ഥിരീകരണത്തിനാണ് അമേരിക്കൻ നാവികസേനയുടെ സഹായം യുക്രെയ്ൻ തേടിയത്. കോസ്മിക് എന്ന് വിളിക്കുന്ന വെളുത്ത വസ്തുക്കളും ഫാന്റം എന്ന് വിളിക്കുന്ന കറുത്ത വസ്തുക്കളും കാണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ഫാന്റം വസ്തുക്കൾക്ക് 10 മുതൽ 40 അടിവരെ നീളമുണ്ടാകാറുണ്ടെന്നും അവ ഒരു മണിക്കൂറിൽ 53000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുകയെന്നും ശാസ്ത്രലോകം പറയുന്നു. സാധാരണ ഭൂഖണ്ഡാന്തര മിസൈലുകളുടെ വേഗത 24000 കിലോമീറ്റർ മാത്രമായിരിക്കേ അതിന്റെ ഇരട്ടിവേഗത്തിൽ സഞ്ചരിക്കുന്നവയെ കണ്ടെത്തിയ തോടെയാണ് അമേരിക്ക കൂടുതൽ തെളിവുകൾക്കായി ശ്രമിക്കുന്നത്.
യുക്രെയ്‌നിലെ ആകാശ പ്രതിഭാസത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടത് ദേശീയ ജ്യോതിശാസ്ത്ര അക്കാദമിയാണ്. റഷ്യ ആക്രമണം തുടങ്ങിയ ശേഷം വിമാനങ്ങളൊന്നും പറക്കാത്ത യുക്രെയ്ൻ ആകാശത്ത് വിചിത്ര വസ്തുക്കൾ കണ്ടെതിനെക്കുറിച്ചുള്ള പഠനം തുടരുകയാണ്. അൺ ഐഡന്റിഫൈഡ് ഫ്‌ലയിംഗ് ഒബ്‌ജെക്ട്‌സ് (യുഎഫ്ഒ) എന്ന പൊതുവെ വിളിക്കുന്ന വസ്തുക്കളെക്കുറിച്ചും അന്യഗ്രഹജീവികളെക്കുറിച്ചും ലോകംമുഴുവൻ പഠനം നടക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ റഷ്യയെ തന്നെയാണ് സംശയിക്കുന്നത്.
അതിവേഗം സഞ്ചരിക്കണമെങ്കിൽ അത് സൈനികമായ നിരീക്ഷണ സംവിധാനമാ യിരിക്കുമെന്ന ഉറച്ച നിലപാടാണ് അമേരിക്കൻ നാവികസേനയുടേത്. കീവ് നഗരത്തിലും സമീപ ഗ്രാമങ്ങൾക്ക് മുകളിലും വസ്തുക്കളെ കണ്ടവരുണ്ട്. മേഖക്കീറുകൾക്ക് മുകളിൽ നിന്ന് അതിവേഗം താഴേയ്‌ക്ക് വന്ന് എവിടെയോ അപ്രത്യക്ഷമാകുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Comments