ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗം അടിമുടി ആത്മനിർഭരമാക്കാനുള്ള പ്രവർത്തന ത്തിന് ചുക്കാൻ പിടിച്ച് കരസേന. നിലവിൽ സൈന്യത്തിന് അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന എല്ലാ ഉപകരണങ്ങളും നിർമ്മിക്കാനാണ് വ്യവസായ സ്ഥാപനങ്ങളെ ക്ഷണിക്കുന്നത്. സ്വന്തം നാട്ടിലെ വ്യവസായശാലകൾ അവ നിർമ്മിച്ചാൽ മതി എന്ന തീരുമാനമാണ് കരസേന എടുത്തിരിക്കുന്നത്. സുതാര്യമായ ടെണ്ടർ നടപടികളിലൂടെയാണ് സേന വ്യവസായ ശാലകളെ തിരഞ്ഞെടുക്കുക.
തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങൾ നിർമ്മിച്ച് ശീലമുള്ള എല്ലാ സ്ഥാപനങ്ങളോടും സൈന്യവുമായി ബന്ധപ്പെടാനാണ് നിർദ്ദേശം. തോക്കുകൾ, മിസൈലുകൾ, ഡ്രോണുകൾ, വാർത്താവിനിമയ സംവിധാനങ്ങൾ, കവചിത വാഹനങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ, യുദ്ധമേഖലയിൽ ഊർ്‌ജ്ജോൽപ്പാദനത്തിനും വിതരണത്തിനുമുള്ള സംവിധാനങ്ങൾ എന്നിവയ്‌ക്കാണ് പ്രഥമ പരിഗണന.
തദ്ദേശീയ ആയുധങ്ങളുമായിട്ടായിരിക്കും ഭാവിയിലെ ഏതു പോരാട്ടത്തിനും സൈനികർ ഇറങ്ങുക. ഇന്ത്യയിലെ കമ്പനികൾ ഇവിടെ തന്നെ നിർമ്മിച്ച സാധനങ്ങൾ സേനയ്‌ക്ക് കരുത്തുപകരുകയാണ്. ഏറ്റവും ഗുണനിലവാരത്തോടെയാണ് എല്ലാ തദ്ദേശീയ കമ്പനികളും പ്രതിരോധ രംഗത്ത് മുന്നേറുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കൾ മുതൽ മിസൈലുകളുടെ വിവിധ ഭാഗങ്ങൾ നിർമ്മിക്കുന്ന വ്യവസായ ശാലകൾ വരെ സൈന്യത്തിന് ആവശ്യമുണ്ട്. യുദ്ധ സമാനമായ ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള നിർമ്മാണത്തിലേയ്‌ക്ക് മാറുക എന്നതാണ് കരസേനയുടെ നയം.
പ്രതിരോധ മേഖലയിൽ എന്നും വിദേശ ഉപകരണങ്ങൾ എന്ന ചിന്തയാണ് കഴിഞ്ഞ ഒൻപത് വർഷമായി മാറിമറിഞ്ഞത്. ഈ ആത്മവിശ്വാസം വിദേശരാജ്യങ്ങൾ ഇന്ത്യയുടെ വ്യവസായ ങ്ങളെ തേടി വരുന്നതിലൂടെ പകൽപോലെ വ്യക്തമാണ്. ഇത് വഴി വൻതോതിൽ വിദേശ നാണ്യം ലാഭിക്കാനും ഇന്ത്യയിലെ വിദഗ്ധർക്ക് ഇവിടെ തന്നെ ജോലി നൽകാനും സാധിക്കുന്നു ണ്ടെന്നും വ്യവസായികൾ തന്നെ തുറന്നു സംവദിക്കുന്നു.
Comments