ന്യൂഡൽഹി: പാർട്ടി നേതാക്കൾക്കെതിരെ തുടരെ ഉയരുന്ന അഴിമതി കേസുകളിൽ നിന്ന് മുഖം രക്ഷിക്കാൻ പുതിയ വാദങ്ങളുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി നിലവിൽ വന്നത് ദൈവത്തിന്റെ ഇടപെടലോടെയാണെന്നും ശ്രീകൃഷ്ണൻ ചെയ്തത് പോലെ അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ ഉന്മൂലനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയെ രക്ഷിക്കാൻ ദൈവത്തിന് ഇടപെടേണ്ടി വന്നുവെന്നും ആംആദ്മി 2012 നവംബർ 26ന് രൂപീകൃതമായത് അതിനാലാണെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ദൈവം എല്ലാ സംസ്ഥാനങ്ങളിലും എഎപിയുടെ വിത്ത് വിതച്ചിരിക്കുന്നു. ഈ രാജ്യത്തിന്റെ വികസനത്തിന്, ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം നൽകുന്നു.ഡൽഹിയിലും പഞ്ചാബിലും വിത്തുകൾ മരങ്ങളായി മാറിയിരിക്കുന്നു, തണലും ഫലങ്ങളും കൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ഈ വിത്ത് ഇനി ഗുജറാത്തിലും വൃക്ഷമായി മാറുമെന്ന് ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എഎപിയുടെ സത്യസന്ധമായ രാഷ്ട്രീയത്തിനും ഡൽഹിയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കുമാണ് ജനങ്ങൾ ഉറ്റുനോക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.
Comments