പഞ്ചാബ്: പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിൽ അമൃത്സറിലെ അതിർത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. അതിർത്തികൾ കേന്ദ്രീകരിച്ച് ഭീകരർ നടത്തുന്ന ഇത്തരം ശ്രമങ്ങളെ നിരവധി തവണയായി സൈന്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണം വന്നിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പട്രോളിംഗ് നടത്തുന്ന സമയത്ത് ആകാശത്ത് പറന്നു നടക്കുന്ന നിലയിൽ കണ്ട ഡ്രോണിനെ സൈന്യം വെടിവെച്ചിടുകയായിരുന്നു.
തിരച്ചിൽ നടത്തിയ ഡ്രോണിൽ നിന്നും മൂന്ന് പായ്ക്കറ്റ് ഹെറോയിൻ, ഒരു പിസ്റ്റൾ, ഒരു മാഗാസിൻ , നിരവധി വെടി ഉണ്ടകൾ എന്നിവ സൈന്യം കണ്ടെടുത്തു. ഇന്ത്യയിലേക്ക് അതിർത്തികൾ വഴി ലഹരി വസ്തുക്കൾ കടത്താൻ ഭീകരർ ശ്രമിക്കാറുണ്ട്. നിരവധി തവണ ശ്രമം പരാജയപ്പെടുത്തുകയും പാകിസ്താന് സൈന്യം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Comments