തിരുവനന്തപുരം: തനിക്കെതിരായ സർക്കാർ വാദങ്ങൾ തള്ളി ഗവർണർ. ആർഎസ്എസുമായുള്ളത് അടുത്ത ബന്ധമാണ്. 1989 മുതൽ ആർഎസ്എസുമായി ബന്ധമുണ്ട്. നിരവധി പരിപാടികളിൽ പങ്കെടുത്തു. ആർ.എസ്.എസ്. സർസംഘ് ചാലക് മോഹൻ ഭാഗവതുമായി തൃശൂരിൽ നടത്തിയത് സ്വകാര്യകൂടിക്കാഴ്ചയെന്ന് ഗവർണർ വ്യക്തമാക്കി.
അർഹതയുള്ളവർക്കല്ല പാർട്ടി കേഡൻർക്കാണ് നിയമനം.മുഖ്യമന്ത്രി രാജ് ഭവനിൽ തന്നെ കാണാനെത്തിയത് കെകെ രാഗേഷുമായാണെന്ന് ഗവർണർ വെളിപ്പെടുത്തി. മുഖ്യമന്ത്രി ആവശ്യപ്പെട്ട ആനുകൂല്യം വെളിപ്പെടുത്തില്ല. മാദ്ധ്യമപ്രവർത്തകർക്ക് അത് പിണറായി വിജയനോട് ചോദിക്കാമെന്ന് ഗവർണർ പറഞ്ഞു. വിസി പുനർനിയമനത്തിൽ തെറ്റ് പറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്തിൽ സഞ്ചരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പാർട്ടി കൺവീനറുള്ള സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. മോശം പെരുമാറ്റത്തിനാണ് അദ്ദേഹത്തിന് വിലക്ക്. ഒരു മന്ത്രി ഭരണഘടനയെ അപകീർത്തിപ്പെടുത്തിയതിനാണ് സ്ഥാനം രാജിവെച്ചത്. പാകിസ്താന്റെ ഭാഷയിലാണ് മുൻ മന്ത്രി സംസാരിക്കുന്നത്. ‘ വീഡിയോ പ്രദർശിപ്പിച്ചതിന് പിന്നാലെ ഗവർണർ ആരോപിച്ചു.
പ്രതിഷേധക്കാരെ തടുക്കാനെത്തിയ പോലീസിനെ തടഞ്ഞത് വൈസ് ചാൻസലറാണ്. അവിടെ യാദൃശ്ചികമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ. അഞ്ച് മിനുട്ടിനുള്ളിൽ പ്ലക്കാർഡുകൾ തയ്യാറാക്കാൻ കഴിയുമോ. അവർ എല്ലാ തയ്യാറെടുപ്പുകളോടും വന്നത്. സംസ്ഥാനസർക്കാരിന്റെ ഭാഗമായിട്ടുള്ള വ്യക്തി ഇറങ്ങി വന്ന് പോലീസിനെ തടയുന്നത് നിങ്ങൾക്ക് കാണാം. പോലീസിന് ചുമതല നിർവഹിക്കേണ്ടിയിരിക്കുന്നു. എന്നാൽ കെകെ രാഗേഷ് അവരെ തടയുകയാണ് ചെയ്തത്. പുറത്തുനിന്നുള്ളവരാണ് അവിടെ കൂടുതൽ. കേരളത്തിൽ നിന്നുള്ളവരല്ല. ഞാൻ സംസാരിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഭാരത് മാതാ കി ജയ് എന്ന് പറയുന്നുണ്ടായിരുന്നു. ജാമിയ, ജെഎൻയു, അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. അവരെ എനിക്ക് അറിയാമെന്ന് ഗവർണർ കുറ്റപ്പെടുത്തി.
Comments