എറണാകുളം: സംസ്ഥാനത്ത് ചാഞ്ചാടി സ്വർണ വില. നേരിയ വർദ്ധനയ്ക്ക് പിന്നാലെ തിങ്കളാഴ്ച വീണ്ടും സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്.
സ്വർണം പവന് 36,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 4,585 രൂപയാണ് വില. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച തുടർച്ചയായ നാല് ദിവസം സ്വർണ വില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച വില ഉയർന്നു. ഗ്രാമിന് 15 രൂപയാണ് അന്ന് വർദ്ധിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും വില ഇടിഞ്ഞത്. വില തുടർച്ചയായി ഇടിയുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികൾ. . അതേസമയം വില കൂടും മുൻപേ സ്വർണം വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് ഉപയോക്താക്കൾ.
Comments