ന്യൂഡൽഹി : മൂന്ന് ദിവസത്തെ അഖണ്ഡ് പാതയ്‌ക്ക് സമാപനം കുറിച്ച് ഡൽഹിയിലെത്തിയ ഗുരുദ്വാര പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീ ബാല സാഹിബ് ജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായിട്ടാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തിയ അവർ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേകം പ്രാർത്ഥനയും അവർ നടത്തി.
ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ സിഖ് സമൂഹത്തെയും ഗുരുദ്വാരയുടെ മഹത്വത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സിഖ് സമൂഹവുമായി തനിക്ക് ഇടപഴകാൻ ലഭിച്ച നിമിഷത്തെ ഓർത്ത് അഭിമാനിക്കുന്നു. രാജ്യത്തിന്റെ വളർച്ചയിൽ സിഖുകാർ നടത്തുന്ന പങ്ക് വളരെ വലുതാണ്. രാജ്യപുരോഗതിക്ക് വേണ്ടി പ്രയത്നിക്കുന അവരെ ഞാൻ എന്നും സ്മരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രതിനിധി സംഘം പ്രധാനമന്ത്രിയെ തലപ്പാവണിയിച്ച് ആദരിച്ചു. നീണ്ട നേരത്തെ കൂടിക്കാഴ്ചയിൽ സർക്കാർ സിഖ് സമൂഹത്തിനായി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് സംസാരിച്ചു. കൂടാതെ പഞ്ചാബിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കർഷക ക്ഷേമം, യുവജന ശാക്തീകരണം, മയക്കുമരുന്ന് വിമുക്ത സമൂഹം, ദേശീയ വിദ്യാഭ്യാസ നയം, നൈപുണ്യങ്ങൾ, തൊഴിൽ, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിൽ കാര്യമായി ഇടപെടലുകൾ നടത്തണമെന്നും കൂടിക്കാഴ്ചയിൽ സംഘം അഭ്യർത്ഥിച്ചു.
Comments