ഹൈദരാബാദ്: യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ടിആർഎസ് നേതാവിന്റെ പേഴ്സണൽ അസിസ്റ്റന്റിനെതിരെ കേസ്.ജൂബ്ലി ഹിൽസ് എംഎൽഎ ഗോപിനാഥ് മാഗന്തിയുടെ പിഎയും പാർട്ടി കോ ഓർഡിനേറ്ററുമായ വിജയ് സിൻഹയാണ് 35 കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഹൈദരാബാദിലെ പഞ്ചഗുട്ട മേഖലയിലായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിൽ മുറിവേറ്റ നിഷ വേദനകൊണ്ട് പുളയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. നിഷയുടെ സുഹൃത്തായിരുന്നു സിൻഹയെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. ദിവസത്തിൽ പല തവണ വിളിച്ചിരുന്നതായും ഇയാൾ പറഞ്ഞു. എന്നാൽ ആക്രമണം ഉണ്ടാകുമെന്ന്് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഭർത്താവ് വ്യക്തമാക്കി.
എന്നാൽ ഇത് ഗൂഢാലോചനയാണെന്നും പ്രദേശത്തെ മുൻ ഡെപ്യൂട്ടി മേയറാണ് ഇതിന് പിന്നിലെന്നും എംഎൽഎയുടെ സഹായി ആരോപിച്ചു. തനിക്കെതിരെ കേസെടുക്കുന്നതിനായി യുവതിയ്ക്കും കുടുംബത്തിനും ഡപ്യൂട്ടി മേയർ 3 ലക്ഷം രൂപ കൈമാറിയെന്നുമാണ് സിൻഹയുടെ വിശദീകരണം.
Comments