മനാമ : ഓണം, ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ പ്രൗഢ ഗംഭീരമായി ആഘോഷിച്ച് ബഹ്റിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ എസ്. എൻ. സി. എസ്. ‘ഓണനിലാവ് – 2022’ എന്ന പേരിലായിരുന്നു വിവിധ കലാ – സാംസ്കാരിക പരിപാടികളും, ഗുരു ജയന്തി ഘോഷയാത്രയും ആഘോഷിച്ചത്. കൂടാതെ ആയിരത്തിൽപ്പരം ആളുകൾക്ക് ഓണസദ്യ വിളമ്പിയ ചടങ്ങ് ഭക്തിയാദരപൂർവ്വം പര്യവസാനിച്ചു .
അത്തം മുതൽ 18 ദിവസം നീണ്ടു നിന്ന ഓണം – ഗുരു ജയന്തി ആഘോഷങ്ങൾക്ക് 30.08.2022 – ൽ ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി പതാക ഉയർത്തിയതോടെ തുടക്കമായി. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. സമാപന സമ്മേളനം പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് . കെ. ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
മെഗാമാർട്ട് പർച്ചേസ് മാനേജർ . മനോജ് പജറാണി മുഖ്യ അതിഥിയായി. ചടങ്ങിൽ എസ്. എൻ. സി. എസ് ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷ പ്രസംഗവും, സന്തോഷ് ബാബു, പവിത്രൻ പൂക്കോട്ടി, ഷാജി കാർത്തികേയൻ, കൃഷ്ണകുമാർ ഡി. തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ടും സംസാരിച്ചു. മനീഷ സന്തോഷ് മുഖ്യ അവതാരകയായ ചടങ്ങിൽ ഓണനിലാവ് 2022 ന്റെ ജനറൽ കൺവീനർ എം. ടി. വിനോദ്കുമാർ നന്ദിയും പറഞ്ഞു.
Comments