കരിപ്പൂർ: വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം വാരിയംകോട് സ്വദേശി നൗഫൽ പി ആണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും ഒരു കിലോയിലധികം സ്വർണമാണ് പോലീസ് പിടികൂടിയത്. ദുബായിൽ നിന്നാണ് പ്രതി കരിപ്പൂരിൽ വിമാനമിറങ്ങിയത്.
പ്രതി ശരീരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിലാണ് 1.065 കി. ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ചത്. മിശ്രിതരൂപത്തിലാണ് നൗഫൽ സ്വർണ്ണം ഒളിപ്പിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്ത് എത്തിയ നൗഫലിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് സ്വർണ്ണം കണ്ടെത്തിയത്.
Comments