അമരാവതി: ക്ഷേത്ര ദർശനത്തിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി ബാഹുബലി താരം റാണ ദഗ്ഗുബാട്ടി. തിരുപ്പതി ക്ഷേത്ര ദർശനത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭാര്യ മിഹേക ബജാജിനും, പിതാവ് ഡി. സുരേഷ് ബാബുവിനൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ വാർത്ത അറിഞ്ഞ് നിരവധി പേർ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ചിത്രങ്ങൾ പകർത്താൻ പ്രാദേശിക മാദ്ധ്യമപ്രവർത്തകരും എത്തിയിരുന്നു. ഇവർ ചിത്രം പകർത്തിയ ശേഷം നടന്നുപോകുന്നതിനിടെയായിരുന്നു ആരാധകൻ മൊബൈൽ ഫോണുമായി അദ്ദേഹത്തിനടുത്തേക്ക് കടന്നു കയറിയത്.
ഇത് കണ്ട് റാണ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വേഗം ഫോൺ പിടിച്ചു വാങ്ങി. ക്ഷേത്രത്തിൽവെച്ച് സെൽഫി എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഫോൺ പിടിച്ച് വാങ്ങിയത്. ഇതിനിടെ റാണ ചിരിക്കുന്നതും കാണാം.
In a recently released clip, Actor @RanaDaggubati, who recently visited the #Tirupati temple along with wife #MiheekaBajaj & his father #DSureshBabu, snatched a fan’s mobile phone away after he approached the actor for a selfie #ranadaggubati #WATCH pic.twitter.com/8lxIPGiqly
— HT City (@htcity) September 19, 2022
Comments