കോഴിക്കോട്: ബാലുശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെയാണ് പോലീസ് കഞ്ചാവ് കണ്ടെടുത്തത്. 63.9 ഗ്രാം കഞ്ചാവുമായി പനങ്ങാട് മണവയൽ ബൈജുവിനെ ആണ് ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തത്. വട്ടോളി കിനാലൂർ വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.
ബാലുശ്ശേരി വട്ടോളി, കിനാലൂർ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്നയാളാണ് ഇയാൾ. പോലീസ് ദീർഘ കാലമായി ബൈജുവിനെ പിടിക്കാൻ പദ്ധതിയിട്ടിരുന്നു.പ്രതി സ്കൂൾ വിദ്യാർഥികൾക്കളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വിൽപ്പന. ഇയാൾ നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. പ്രതിയെ തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Comments