ചെന്നൈ: പ്രശസ്ത തമിഴ് നടി പൗളിൻ ജെസീക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദിവ്യ എന്ന പേരിലാണ് ഇവർ കലാരംഗത്ത് അറിയപ്പെടുന്നത്. ചെന്നൈ വിരുഗമ്പാക്കം മല്ലിക അവന്യുവിലെ വാടക ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രാ പ്രദേശ് സ്വദേശിനിയാണ് പൗളിൻ. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെ റിലീസ് ചെയ്ത ‘വൈദ‘ എന്ന തമിഴ് ചിത്രത്തിൽ ഇവർ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നടിയുടെ മരണ വിവരം അയൽക്കാരാണ് കോയമ്പേട് പോലീസിൽ അറിയിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണം സംഭവിച്ച ദിവസം പൗളിന്റെ വീട്ടിൽ എത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവ ദിവസം ഓട്ടോ റിക്ഷയിലാണ് നടി ഫ്ലാറ്റിലെത്തിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണം എന്നെഴുതിയ ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
Comments