എറണാകുളം: കോണ്‍ഗ്രസ് എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന് പാറപ്പുറം ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലയില്‍ പ്രവേശിക്കാനിരിക്കെയാണ് മുതിര്‍ന്ന നേതാവ് തന്നെ പാര്‍ട്ടി വിട്ടിരിക്കുന്നത്. മോദിയുടേയും അമിത ഷായുടേയും നേതൃത്വത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് രാധാകൃഷ്ണന് പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മറയ്ക്കാനാണ് ഇത്തരത്തില്‍ യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ…
Comments