തിരുവനന്തപുരം: 14-കാരന് സഹപാഠികളുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം ശ്രീചിത്ര പുവർഹോമിലാണ് സംഭവം. പരിക്കേറ്റ ആര്യനാട് സ്വദേശിയായ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പുവർ ഹോമിൽ നടന്ന ഓണാഘോഷങ്ങൾക്ക് ശേഷമാണ് സഹപാഠികളായ അഞ്ച് പേർ ചേർന്ന് കുട്ടിയെ മർദ്ദിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതായി ശ്രദ്ധയിൽ പെട്ടതോടെ ഹോം സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ലെന്ന് കുടുംബം പറഞ്ഞു.
കുട്ടിയെ ആദ്യം നെടുമങ്ങാട് സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തുടർ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Comments