മലപ്പുറം: കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പിടികൂടി. ചമ്രവട്ടം സ്വദേശികളായ ബഷീർ,സുധീഷ്, ഷൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. ബ്രൗൺ ഷുഗറും എംഡിഎംഎയുമായി കാറിൽ പോകുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലായത്. ഒൻപത് ഗ്രാം എംഡിഎംഎയും 25 പായ്ക്കറ്റ് ബ്രൗൺഷുഗറുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
വടക്കൻ ജില്ലകളിലാണ് പ്രതികൾ അധികവും മയക്കുമരുന്ന് കടത്തുന്നത്. ബംഗളൂരുവിൽ നിന്നും കോഴിക്കോടെത്തിച്ച മയക്കുമരുന്ന് ശേഖരിച്ച് വരുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
മൂന്ന് ഗ്രാം എംഡിഎംഎയുമായി മലപ്പുറം വേങ്ങര സ്വദേശിയും പിടിയിലായിരുന്നു. മുഹമ്മദ് റസാഖിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ വേങ്ങരയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Comments