ഇടുക്കി: സമൂഹമാദ്ധ്യമങ്ങൾ വഴി പ്രവാചക നിന്ദ നടത്തിയെ സംഭവത്തിൽ യുവാവ് പിടിയിൽ.അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ അടിമാലി ഇരുന്നൂറേക്കർ സ്വദേശി കിഴക്കേക്കര വീട്ടിൽ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴി പ്രവാചകനെ അപമാനിച്ചെന്ന പേരിലാണ് അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ പിടികൂടിയത്. പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ നിരവധിപേർ ഇയാളെ ഭീഷണിപ്പെടുത്തുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച യുവാവിനെതിരെ പോപ്പുലർഫ്രണ്ട് പരാതി നൽകിയതോടെ പോലീസ് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
Comments