ആധുനിക ലോകത്ത് വിവാഹ സങ്കൽപ്പങ്ങൾ മാറിയതു പോലെ തന്നെ പങ്കാളികളെ കണ്ടെത്തുന്ന കാര്യങ്ങളിലും മാറ്റം വന്നിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ഇവിടെയും മാറ്റം സൃഷ്ടിച്ചു. ഇഷ്ടപ്പെട്ട പങ്കാളികളെ ആളുകൾക്ക് മുന്നിൽ എത്തിക്കുന്നതിന് മത്സരിക്കുകയാണ് ഇന്ന് മാട്രിമോണിയൽ സൈറ്റുകൾ . മാത്രമല്ല പത്രങ്ങളിലും ഇതിനായി ഒരിടം മാറ്റിവച്ചിട്ടുണ്ട്.
ഇത്തവണ ഒരു വരനെ അന്വേഷിച്ച് കൊണ്ടുള്ള വിവാഹ പരസ്യമാണ് ട്വിറ്ററിൽ വൈറലായി മാറിയിരിക്കുന്നത്. പരസ്യം ഇങ്ങനെ, വരൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ഓഫീസർ ആയിരിക്കണം. ഇത് രണ്ടും അല്ലെങ്കിൽ ഡോക്ടറോ ,വ്യവസായിയോ . കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിർദ്ദേശമുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ ദയവായി വിളിക്കരുതെന്നാണ് ആ നിർദ്ദേശം.
ഐടി മേഖലയുടെ ഭാവി അത്ര മികച്ചതായി തോന്നുന്നില്ല എന്ന കുറിപ്പോടെയാണ് ഈ വിവാഹ പരസ്യം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. നിലവിൽ സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം വ്യാപകമായി പ്രചരിക്കുകയാണ്. രസക്കരമായ മറുപടികളും പരസ്യത്തിന് ലഭിക്കുന്നുണ്ട്. നിങ്ങൾ വിഷമിക്കണ്ട, എഞ്ചിനീയർമാർ വിവാഹം ചെയ്യാൻ പത്രപരസ്യങ്ങൾ തേടി പോകാറില്ല. അവർ സ്വന്തം നിലയിലാണ് പങ്കാളികളെ കണ്ടെത്തുന്നത് എന്നായിരുന്നു ഒരു മറുപടി. ഇതിനിടെ പരസ്യത്തിൽ വരന്റെ പ്രായം പറഞ്ഞിട്ടില്ലെന്ന നിരീക്ഷണമായി ചിലരും രംഗത്തെത്തിയിട്ടുണ്ട്.
Comments