കൊല്ലം: ശൂരനാട് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. വൈകീട്ടോടെയായിരുന്നു സംഭവം.
വായ്പ മുടങ്ങിയതിനെ തുടർന്ന് കേരള ബാങ്ക് വീടിന് മുൻപിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.വൈകീട്ട് കോളേജ് വിട്ട് വന്ന അഭിരാമി കിടപ്പു മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. തുടർന്ന് ഏറെ നേരം കഴിഞ്ഞും പെൺകുട്ടിയെ കാണാതിരുന്നതോടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അഭിരാമി.
Comments