ചെന്നൈ: തെന്നിന്ത്യൻ താരം സാമന്ത ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ഗുരുതര ചർമ്മ രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ പല സിനിമകളുടെയും ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സൂര്യപ്രകാശം ഏൽക്കുമ്പോൾ താരത്തിന് അലർജിയുണ്ടാകുന്നുണ്ട്. ഇത് ചികിത്സിച്ച് മാറ്റുന്നതിന് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സ കഴിഞ്ഞ് എപ്പോൾ മടങ്ങുമെന്ന് വ്യക്തമല്ല. രണ്ട് ആഴ്ചയോളം ചികിത്സ നീളുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഏറെ നാളായി നടി പൊതുവേദികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സാമന്തയ്ക്ക് ചർമ്മരോഗമാണെന്ന വാർത്തകൾ പുറത്തുവരുന്നത്. അതേസമയം വാർത്തകളോട് സമാന്ത പ്രതികരിച്ചിട്ടില്ല. കുറച്ച് നാളായി സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നടി വിട്ട് നിൽക്കുകയാണ്.
Comments