ന്യൂഡൽഹി: വനിത ടി20 ഏഷ്യ കപ്പ് മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കമാകും. ബംഗ്ലാദേശിലെ സിൽഹറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്.ഒക്ടോബർ ഏഴിനാണ് ഇന്ത്യയും പാകിസാതാനും തമ്മിലുള്ള സൂപ്പർ പോരാട്ടം. മത്സരങ്ങൾ ഒക്ടോബർ 15 വരെയാണ് നടക്കുക.
ആകെ ഏഴ് ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്ലൻഡ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. റൗണ്ട് ടോബിൻ മാതൃകയിൽ നടക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ സെമി കളിക്കും.
ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ദിവസത്തിലെ രണ്ടാം മത്സരമാകും ഇത്. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ- പാകിസ്താൻ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
2014 ടി-20 ലോകകപ്പിന് ശേഷം സിൽഹെറ്റിൽ ഇതാദ്യമായാണ് രാജ്യാന്തര വനിതാ മത്സരം നടക്കുന്നത്. 2018 ഒക്ടോബറിൽ പാകിസ്താനെതിരെ ആയിരുന്നു സിൽഹെറ്റിലെ അവസാന രാജ്യാന്തര വനിതാ മത്സരം.
Comments